എറണാകുളം : വിവാഹിതരായ പെൺകുട്ടികളുടെ വിലാസം നൽകി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000/- രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.എറണാകുളം, ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.
മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന 'ലക്ഷ്മി മാട്രിമോണി' എന്ന സ്ഥാപനത്തെ പരാതിക്കാരൻ സമീപിച്ചത്. 2000 രൂപ ഫീസായി നൽകിയ പരാതിക്കാരന് 8 പെൺകുട്ടികളുടെ വിശദാംശങ്ങളാണ് എതിർകക്ഷി നൽകിയത്.
അതിൽ 7 പെൺകുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. ......
മുംബൈ: സ്കോഡ ഓട്ടോ ഇന്ത്യ കൈലാഖില്‍ നിന്നുള്ള ആദ്യ സബ്-4 മീറ്റര്‍ എസ്യുവി അവതരിപ്പിച്ചതിന് പിന്നാലെ രണ്‍വീര്‍ സിങ്ങിനെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറായി പ്രഖ്യാപിച്ചു. സ്കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആയി രണ്‍വീര്‍ സിങ്ങിനെ പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായി സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനേബ പറഞ്ഞു.
യൂറോപ്പിന് പുറത്ത് സ്കോഡയുടെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. ......
ആലപ്പുഴ :പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23, 24 തീയതികളിൽ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ സംസ്ഥാനതല പരമ്പരാഗത വിത്തുൽസവം നടക്കും.
പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും വിപണനവും വിത്ത് സംരക്ഷിക്കുന്ന കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, പരമ്പരാഗത ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവയും ഇതിനോടനുബന്ധിച്ചുണ്ടാകും
ഫെബ്രുവരി22ന് രാവിലെ 9.30 ന് കൃഷിവകുപ്പ് മന്ത്രി പി .പ്രസാദ് പരമ്പരാഗത വിത്തുൽസവ പ്രദർശന സ്റ്റോൾ ഉദ്ഘാടനം ചെയ്യും. പതിനാലു ജില്ലകളിൽ നിന്നായി അൻപതോളം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും.വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് അദ്ധ്യക്ഷത വഹിക്കും
ഫീഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ വിത്തുൽസവം ഉദ്ഘാടനം ചെയ്യും . ......
ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായ ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തെ എല്ലാ അർഥത്തിലും രാജ്യത്തെ ഒന്നാം നമ്പർ ഫാമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി . പ്രസാദ് പറഞ്ഞു. ......
കൊല്ലം: ആല്‍ഫ കൊല്ലം സെന്ററില്‍ പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം നടത്തി. റോട്ടറി ക്ലബ് ഓഫ് കൊയ്ലോണ്‍ ഹെറിറ്റേജ് ക്ലബിനുവേണ്ടി പ്രസിഡന്റ് ഡോ. ......
പാലക്കാടിന്റെ പരിസ്ഥിതി തകർക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രൂവറി വിഷയത്തിൽ സമരം നടത്തുന്ന ഏക പാർട്ടി ബിജെപിയാണെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനങ്ങൾ മാത്രമാണ് നടത്തുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ......
വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം.......
കുവൈറ്റിൽ ഇനിമുതൽ മരണപ്പെട്ടവരുടെ ശരീരത്തിൽ നിന്നും സ്വർണപല്ലുകളും കൃത്രിമ അവയവങ്ങളും നീക്കം ചെയ്യാനാകും. ഇതു സംബന്ധിച്ച് രാജ്യത്തെ ഇസ്ലാമിക കാര്യ മന്ത്രാലയം ഫത്വ പുറപ്പെടുവിച്ചു. ......
സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങൾ പകർത്തി വിറ്റ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. തിക്കോടി സ്വദേശി ആദിത്യദേവിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ ഇയാൾ അധ്യാപകരുടെയും സഹപാഠികളുടെയും ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിറ്റു എന്നാണ് പരാതി.
ക്ലാസ് മുറികളിൽനിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങൾ ആദിത്യദേവ് രഹസ്യമായി പകർത്തിയത്. ......
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ജസ്റ്റീസ് ബഞ്ചമിൻ കോശി അദ്ധ്യക്ഷനായ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി പ്രസിദ്ധീകരിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.
കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. ഈ നടപടികൾ എന്തെല്ലാമാണെന്ന് സർക്കാർ വ്യക്തമാക്കണം. ......